മസ്കറ്റ് :- റൂവി കെഎംസിസി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സീതിഹാജി വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ”സീസൺ 4 ” മാർച്ച് എട്ടാം തിയ്യതി വത്തയ്യ ജാബിർ ബിൻ സഊദ് സ്കൂൾ സ്റ്റേഡിയത്തിൽ അരങ്ങേറും , ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും വിന്നേഴ്സ് പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെന്റിൽ ഒമാനിലെ 16 പ്രമുഖ ടീമുകൾ പങ്കെടുക്കും , ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്‌സൺ ബേബി പി പോസ്റ്റർ പ്രകാശനം ചെയ്തു ,
റൂവി കെഎംസിസി മെമ്പറായിരുന്ന അകാലത്തിൽ വിടപറഞ്ഞ കെ വി ബഷീറിന്റെ സ്മരണക്കായിട്ടാണ് രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി സമ്മാനിക്കുന്നത് , ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ , ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഉനാസ് , റൂവി കെഎംസിസി പ്രസിഡണ്ട് റഫീഖ് ശ്രീകണ്ഠപുരം , ജനറൽ സെക്രട്ടറി അമീർ കാവനൂർ , ട്രഷറർ മുഹമ്മദ് വാണിമേൽ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *