മസ്കറ്റ് : ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ (നല്ല ലോകം നല്ല നാളെ) എന്ന പ്രമേയത്തില്‍ ഐ സി എഫ് ആചരിച്ചുവരുന്ന മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഗോള സഞ്ചാരത്തിന് (ഇസ്തഖ്ബാലിയ) സലാലയില്‍ പരിസമാപ്തി കുറിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗം ഐ സി പ്രസിഡന്റ് അബ്ദുര്‍ഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പകര ഉദ്ഘാടനം ചെയ്തു.
ഐ സി എഫ് ഇന്റര്‍നാഷനല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സന്ദേശ പ്രഭാഷണം നടത്തി. മനുഷ്യരാശി കൂടുതല്‍ മെച്ചപ്പെട്ട നല്ല ലോകവും നല്ല നാളെയും അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവേചന രഹിതവും യുദ്ധങ്ങളില്ലാത്തതും സ്‌നേഹ പൂര്‍ണവും കൂടുതല്‍ ക്ഷേമമുള്ളതുമായ ഒരു ലോകം സാധ്യമാണ്. അതിന് തടസ്സം നില്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ അധികാരത്തിന്റെയും ദുരയുടെയും ശക്തികള്‍ മാത്രമാണെന്നും മനുഷ്യര്‍ അത്തരം കാര്യങ്ങള്‍ക്കെതിരെ ഒരുമിച്ച് നിന്ന് മനുഷ്യത്വത്തിനും സാഹോദര്യത്തിനും കൂടുതല്‍ മെച്ചപ്പെട്ട ലോകത്തിനും വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് അഹമദ് സഖാഫി മാക്കിയാട് അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി വയനാട് ആമുഖ പ്രഭാഷണം നടത്തി. ഐ സി എഫ് യു എ ഇ നാഷനല്‍ പ്രസിഡന്റ് മുസ്തഫ സഖാഫി കാടാങ്കോട് ആശംസ നേര്‍ന്നു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ (സഊദി), എം സി അബ്ദുല്‍ കരീം ഹാജി (ബഹ്‌റൈന്‍), അബ്ദുല്‍ കരീം ഹാജി മേമുണ്ട (ഖത്വര്‍), ശരീഫ് കാരശ്ശേരി (യു എ ഇ), സുബൈര്‍ സഖാഫി കോട്ടയം (സൗദി), അബ്ദല്‍ ഹമീദ് ഈശ്വരമംഗലം (യു എ ഇ), ഫാറൂഖ് കവ്വായി (ഒമാന്‍), സലീം പാലച്ചിറ (സഊദി), അലവി സഖാഫി തെഞ്ചേരി (കുവൈത്ത്), അബ്ദുല്‍ ഹമീദ് ചാവക്കാട് (ഒമാന്‍), ശഫീഖ് ബുഖാരി (ഒമാന്‍), മുഹമ്മദ് റാസിഖ് ഹാജി (ഒമാന്‍), സിറാജ് ചൊവ്വ (ഖത്വര്‍), ബശീര്‍ ഉള്ളണം (സഊദി), ഹമീദ് പരപ്പ (യു എ ഇ), ഉസ്മാന്‍ സഖാഫി തിരുവത്ര (യു എ ഇ), ബസ്വീര്‍ സഖാഫി (യു എ ഇ), തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുല്‍ നാസര്‍ ലത്വീഫി സ്വാഗതവും മുസ്തഫ കൈപ്പമംഗലം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *