മസ്കറ്റ്: എസ് .കെ.എസ്.എസ്.എഫ് മബെല ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനചാരണം നടത്തി.മബെല കൂട്ടുകറി റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് എസ്.ഐ.സി ഒമാൻ നാഷണൽ കമ്മിറ്റി സിക്രട്ടറി ശുക്കൂര്‍ ഹാജി ഉദ്‌ഘാടനം ചെയ്തു.ഷക്കീർ ഫൈസി തലപ്പുഴ അധ്യക്ഷത വഹിച്ചു.എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ശാക്കിർ ഹുസൈന്‍ ഫൈസി റുവി മുഖ്യപ്രഭാഷണം നടത്തി. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് പൊയ്ക്കര,എസ്.ഐ.സി മബെല ഏരിയ പ്രസിഡന്റ് ഇബ്രാഹിം മാടന്നൂർ,സെക്രട്ടറി സലാം കൊടുവള്ളി, ട്രഷറർ റാഷിദ് കൊടുവള്ളി,എസ് ഐ സി വസതിയ്യ ചെയർമാൻ മുസ്തഫ റഹ്മാനി, എസ്.കെ.എസ്.എസ്.എഫ് ശർഖിയ്യ മേഖല സെക്രട്ടറി മുസ്തഫ നിസാമി സിനാവ് ,മബേല ഏരിയ കെഎംസിസി പ്രവർത്തക സമിതി അംഗം ഫൈസൽ മുഹമ്മദ് വൈക്കം,എന്നിവർ സംസാരിച്ചു.നൗഫൽ വാഫി സ്വാഗതവും മുർഷിദ് ഹൈദ്രോസി നന്ദിയും പറഞ്ഞു.