മസ്കറ്റ്
തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്നാമത്തെ കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാത്രി , സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) വാദിയിൽ കാണാതായ മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു
തിങ്കളാഴ്ച ഉച്ചയോടെ കനത്ത മഴയെ തുടർന്നാണ് മൂന്ന് കുട്ടികൾ റുസ്താഖിലെ വാദി ബനി ഗാഫിർ ൽ ഒഴുകിപ്പോയത്.