മനാമ: ഉംറ കഴിഞ്ഞു മടങ്ങവേ ബഹ്‌റൈൻ എയർപോർട്ടിൽ വച്ച് മലയാളി വയോധിക മരണമടഞ്ഞു. കോട്ടയം ജില്ലയിലെ വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി തോപ്പിൽ പറമ്പിൽ മൈമൂനയാണ് മരണപ്പെട്ടത്. 76 വയസായിരുന്നു. എയർപോർട്ടിൽ നിന്നും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി . നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ഭർത്താവ് : സലിം, മക്കൾ : നിഷാദ്, ഷാമില