മസ്കറ്റ് : കുവൈറ്റ് അമീർ
ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ ദ്വിദിന ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വ , ബുധൻ ദിവസങ്ങളിൽ മസ്കറ്റ് നഗരത്തിൽ പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ബുർജ് അൽ സഹ്‌വ റൌണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് വിലക്കുള്ളത്.
പാർക്കിംഗ് നിയന്ത്രണം പാലിക്കണമെന്നും , പൊതുതാൽപ്പര്യത്തിനായി പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.