മസ്കറ്റ് .
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റ് അമീർ
ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് നാളെ ഒമാനിൽ എത്തും. അമീർ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി ഏഴ് ബുധനാഴ്ച നടക്കുന്ന ദുക്കം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസിൻറെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനൊപ്പം പങ്കെടുക്കും. അധികാരം ഏറ്റെടുത്ത ശേഷം ആദ്യമായാണ് അമീർ ഒമാനിൽ എത്തുന്നത്. അമീറിന്റെ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വ , ബുധൻ ദിവസങ്ങളിൽ മസ്കറ്റ് നഗരത്തിൽ പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ബുർജ് അൽ സഹ്വ റൌണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് വിലക്കുള്ളത്.