മസ്കറ്റ് : റൂവി മലയാളി അസോസിയേഷനും (ആർ എം എ )റൂവി ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് 07-02-2024 (ബുധനാഴ്ച )
വൈകീട്ട് 4. PM To 9.00PM
സംഘടിപ്പിക്കുന്നു. സെൻട്രൽ ബ്ലഡ് ബാങ്കിൽ വിവിധ ഗ്രൂപ്പുകളുടെ രക്തം കുറവുള്ളതിനാൽ ഡിപ്പാർട്ട് മെന്റ് ഓഫ് ബ്ലൂഡ് ബാങ്ക് സർവീസ് (ഡി ബി ബി എസ്) ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റൂവി മലയാളി അസോസിയേഷൻ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു വെന്നും റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിൽ പങ്കാളി കൾ ആവാൻ ഒമാനിലെ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിക്കുന്നതായും പ്രസിഡന്റ് ഫൈസൽ ആലുവ ജനറൽ സെക്രട്ടറി സുനിൽ നായർ ട്രഷറർ സന്തോഷ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.