മസ്കറ്റ് :
മസ്കറ്റ് കെഎംസിസി അൽഖുദ് ഏരിയ കമ്മറ്റി ഫാമിലിയ അൽഖുദ് 2024 കുടുംബ സംഗമവും പാചക മത്സരവും നസീം ഫാം ഹൗസിൽ നടന്നു.
അൽഖുദ് കെ.എം.സി.സി കുടുംബാംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളുമായി ആവേശത്തോടെയാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.
ഒന്നാം സമ്മാനത്തിന്
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത സ്മാർട് ടി.വി
ഫസ്ന ഫർഹാന കരസ്ഥമാക്കി.
രണ്ടാം സമ്മാനം സ്പോൺസർ ചെയ്ത സീ ഷെൽ റസ്റ്റോറൻ്റ് നല്കിയ ഡിന്നർ സെറ്റിന്
റഹ്മ ഇഖ്ബാൽ അർഹയായി.
മൂന്നാം സമ്മാനം സ്പോൺസർ ചെയ്ത അറേബ്യൻ ഫാൽക്കൺ ഇൻഷൂറൻസ് കമ്പനി നല്കിയ മിക്സി നൗറിൻ യൂനുസ് കരസ്ഥമാക്കി.
പാചക മത്സര വിധി കർത്താക്കളായി
പങ്കെടുത്ത ഷെഫുമാർ ശിഹാബ്,
എൽദോ, ബേസിൽ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങളും നടന്നു. മ്യൂസിക്കൽ ചെയർ, കുളം കര, പെനാൾട്ടി ഷൂട്ട് ഔട്ട്, ചിത്ര രചന മത്സരം, ചാക്കിലോട്ടം, ലെമൺ സ്പൂൺ, വടം വലി, മ്യൂസിക്കൽ ബോൾ, മെമ്മറി ടെസ്റ്റ് എന്നി വിവിധ മത്സരങ്ങൾ അരങ്ങേറി.
മത്സരത്തിൽ വിജയിച്ച മുഴുവൻ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, ട്രഷറർ പി ടി കെ. ഷമീർ, സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഷാഹുൽ ഹമീദ് കോട്ടയം, ഫൈസൽ മുണ്ടൂർ, ടി.പി.മുനീർ ഷാജഹാൻ, അബ്ദുൽ ഹകീം പാവറട്ടി,ഡോ. സയ്യിദ് സൈനുൽ ആബിദ്,സിവിഎം ബാവ വേങ്ങര, അബ്ദുൽ ഹമീദ് കുറ്റ്യാടി, ജാബിർ മയ്യിൽ,ഫൈസൽ ആലുവ, വി.എം.അബ്ദുൽ സമദ്, ഷദാബ് തളിപ്പറമ്പ്,ഇജാസ് അഹമ്മദ്, നാസർ കണ്ടിയിൽ, അൻസാർ എന്നിവർ നേതൃത്വം നല്കി.
ഫോട്ടോ:
പാചക മത്സര വിജയികൾ മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി ഭാരവാഹികൾക്കൊപ്പം
