മസ്കറ്റ്

സീബ് മാർക്കറ്റിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ സീബ് മാർക്കറ്റ് പരിസരത്ത് നിരവധി കടകളും ഗോഡൗണുകളും കത്തിനശിച്ചു. സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കടകളിലും ഗോ ഡൌൺ കളിലും ആണ് തീപിടുത്തം ഉണ്ടായത്. ആളപായം ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. തീപിടുത്ത അപകടങ്ങൾ ഒഴിവാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ലഭിക്കുന്നതിനും പൗരന്മാരും താമസക്കാരും സുരക്ഷാ ആവശ്യകതകൾ പാലിക്കണമെന്ന് സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസിങ് അതോറിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *