മസ്കറ്റ് :
ജനുവരി 26 വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന അൽ മൗജ് മാരത്തോൺ കടന്നു പോവുന്ന   സീബ്, ബവ്ഷാർ എന്നിവടങ്ങളിലെ ചില റോഡുകൾ  പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12 വരെ താൽക്കാലികമായി അടച്ചിടുമെന്നു  റോയൽ ഒമാൻ പോലീസ് – സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള   അറിയിപ്പിൽ പറയുന്നു. അറിയിപ്പ്  പ്രകാരം “അൽ മൗജ് മസ്കറ്റ് മാരത്തൺ 2024” നടക്കുന്ന റോഡുകളിൽ ഭാഗികമായി ട്രാഫിക്ക് ക്ലോസ് ചെയ്യുന്നതിനാൽ  വാഹനമോടിക്കുന്നവരും താമസക്കാരും ശ്രദ്ധിക്കണം എന്ന് നിർദ്ദേശിക്കുന്നു. താൽക്കാലികമായി അടച്ചിടുന്ന നിയുക്ത റൂട്ട് നവംബർ 18 സ്ട്രീറ്റിലെ അൽ അസൈബ സിഗ്നൽ മുതൽ ആരംഭിക്കും.