ബർക്ക : ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ബർക്ക യൂണിറ്റ് ഔദ്യോഗികമായി രൂപികരിച്ചു. രൂപീകരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രഥമ സെക്രട്ടറിയായി ഷെഫീർ കൈപ്പമംഗലം, പ്രസിഡന്റായി മുഹമ്മദ് ഷെഫീർ എന്നിവരെ തിരിഞ്ഞെടുത്തു. ട്രഷറർ- സ്വാലിഹ് ബർക്ക, ജോയിന്റ് സെക്രട്ടറി ഹിഷാം മാഹി, സി.വി നഫീൽ, വൈസ് പ്രസിഡന്റ് – റഫീഖ് കോഴിക്കോട്, മുഹമ്മദ് അസിം എന്നിവരാണ് മറ്റ് ഭാരവാഹികൾ. ആറു മാസത്തേക്കുള്ള അഡ്‌ഹോക്ക് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഹ്‌ജാസ് അഹ്‌മദ് അധ്യക്ഷത നിർവഹിച്ചു. പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും വാഗ്മിയുമായ മുജാഹിദ് ബാലുശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.
സീബ് സെന്റർ പ്രസിഡന്റ് അബ്ദുൽ കരീം, അബുൽ നാസിർ മൗലവി വല്ലപ്പുഴ, ബർക്ക സെന്റർ പ്രസിഡന്റ് മുഹമ്മദ് ഷെഫീർ, സെക്രട്ടറി ഷെഫീർ കൈപ്പമംഗലം എന്നിവർ സംസാരിച്ചു.