മസ്കറ്റ് / സലാല : സമസ്ത 100-ാം വാർഷിക പ്രഖ്യാപന സമ്മേളനവുമായി ബന്ധപ്പെട്ട് പതാക ദിനത്തിൽ സിയാറത്തും കൂട്ടപ്രാർത്ഥനയും നടത്താൻ ബഹു. സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ് റി തങ്ങളുടെ ആഹ്വാനം പ്രകാരം ഒമാനിൽ വിവിധയിടങ്ങളിൽ സിയാറത്തും കൂട്ടപ്രാർത്ഥനയും സംഘടിപ്പിച്ചു. സൂറിൽ എസ് കെ എം ജെ , എസ് ഐ സി, എസ് കെ എസ് എസ് എഫ് സൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജുമുഅക്ക് ശേഷം സുൽത്വാൻ ഇബ്റാഹീം ബ്നു അദ്ഹം (റ) മഖാം സിയാറത്ത് നടത്തി. ബഹു. മുഹിയുദ്ധീൻ ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സൂറിലെ സമസ്തയുടെ പ്രവർത്തകരും ദാറുൽ ഖുർആൻ മദ്റസ ഉസ്താദുമാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പങ്കെടുത്തു.സമസ്ത ഇസ്ലാമിക് സെന്റർ സലാല താജുദ്ധീൻ ചക്രവർത്തി (റ) – (ചേരമാൻ പെരുമാൾ) മഖ്ബറയിൽ ചെയർമാൻ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂരിന്റെ നേതൃത്വത്തിൽ കൂട്ട സിയാറത്ത് നടത്തി . എസ് ഐ സി സലാല കേന്ദ്ര നേതാക്കളും എസ് കെ എസ് എസ് എഫ് നേതാക്കളും ഒട്ടധികം പ്രവർത്തകരും പങ്കെടുത്തു. മസ്ക്കറ്റിലെ സമാഇലിൽ അന്ത്യ വിശ്രമം കൊള്ളുന്ന പ്രമുഖ സ്വഹാബി വര്യർ ഒമാനിലെ ആദ്യത്തെ ഇസ്ലാം മത വിശ്വാസി മാസിൻ ഇബ്നു ഗളൂബ (റ) വിൻ്റെ മഖ്ബറ സിയാറത്ത് ചെയ്തു. മുഹമ്മദ് അസ്അദി,കബീർ ഫൈസി, സുബൈർ ഫൈസി, മോയിൻ ഫൈസി, സക്കീർ ഹുസൈൻ ഫൈസി,ഇസ്മായിൽ,റസാഖ്,മുബശ്ശിർ,സിനുറാസ്,സുബൈർ,യഹ്‌യ നൗഫൽ, മുഹമ്മദ് ബയാനി, റജീൽ, ആരിഫ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ : സമസ്ത 100-ാം വാർഷിക പ്രഖ്യാപന സമ്മേളനവുമായി ബന്ധപ്പെട്ട് പതാക ദിനത്തിൽ ഒമാനിൽ വിവിധയിടങ്ങളിൽ നടന്ന സിയാറത്തും കൂട്ടപ്രാർത്ഥനയും