മസ്കറ്റ് : കണ്ണൂർ വളപട്ടണം തങ്ങൾ വയൽ സ്വദേശിയും ഇപ്പോൾ താണയിൽ താമസിക്കുന്നതുമായ അയ്യൂബ് (63) ഹൃദയാഘതം മൂലം റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു. ആബിദ ആണ് ഭാര്യ. കുടുംബ സമേതം മസ്ക്കറ്റിലായിരുന്നു താമസം. ഒമാൻ ആഡ് കമ്പനിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് കെഎംസിസി അറിയിച്ചു.