മസ്കറ്റ് ||
ഒമാനിലെ സൊഹാർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ശുഭ പ്രതീക്ഷ നൽകി എയർ അറേബ്യാ സർവീസുകൾ പുനരാരംഭിക്കുന്നു.  ജനുവരി 29 മുതലാണ് മുൻപുണ്ടായിരുന്ന എയർ അറേബ്യാ സർവീസുകൾ  പുനരാരംഭിക്കുന്നത്. എയർ അറേബ്യയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുകയാണെന്ന് ഒമാൻ എയർപോർട്ട് പ്രതികരിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ ബുധൻ വ്യാഴം ദിവസങ്ങളിൽ പ്രാദേശിക സമയം രാവിലെ പത്തിന് സോഹാറിൽ നിന്നും പുറപ്പെട്ട് പത്തു നൽപ്പത്തിന് ഷാർജയിൽ എത്തുന്ന രീതിയിലാണ് സർവീസ്. ഷാർജയിൽ നിന്നുമുള്ള വിമാനം അതെ ദിവസങ്ങളിൽ രാവിലെ 8:40 ന് ഷാർജയിൽ നിന്നും പുറപ്പെട്ട് 9:20 ന് സോഹാറിൽ എത്തും. തെക്കുവടക്ക് ബാത്തിനാ ഗവര്ണറേറ്റുകളിലെ പ്രത്യേകിച്ച് സോഹാറിലെ പ്രവാസികളെ സംബന്ധിച്ച വളരെ ആശ്വാസകരമായ വാർത്തയാണ് എയർ അറേബ്യായുടെ തിരിച്ചുവരവ്. സുഹാർ വിമാനത്താവളത്തിൽ നിന്നും നേരത്തെ  സർവീസ് നടത്തിയിരുന്ന വിമാനങ്ങളായിരുന്നു എയർ അറേബ്യയും ,  സലാം എയറും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വിമാനത്താവളങ്ങളിലേക്കും കണക്ഷൻ വിമാന സർവിസുകൾ ഉള്ള എയർ അറേബ്യയുടെ സേവനം മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു. സോഹാറിൽ നിന്നും ഷാർജയിൽ എത്തി അവിടെ നിന്നും കേരളത്തിലേക്കുൾപ്പെടെ  ഇന്ത്യയുടെ വിവിധ വിമാനത്തവളത്തിലേക്കും കണക്ഷൻ വിമാനങ്ങൾ ലഭിച്ചിരുന്നു. ഈ സർവീസുകളാണ് ഇപ്പോൾ . പുരാനാരംഭിക്കാൻ ഒരുങ്ങുന്നത്.   ആഴ്ചയിൽ  12 സർവിസുകൾ വരെ ഉണ്ടാകും എന്നാണ് വിവരം. മൂന്ന് സർവീസുകളുടെ സമയക്രമമാണ് ഇപ്പോൾ പ്രഖ്യാപിച്ച ത്. മറ്റ്  സർവിസുകളും ഉടനെ ആരംഭിച്ചേക്കുമെന്നും പ്രതീക്ഷയുണ്ട്.  ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീടാണ് അറിയാൻ കഴിയുക എന്ന് ട്രാവൽ കൺസൾട്ടന്റ് നൈസാം ഹനീഫ് ഇൻസൈഡ് ഒമാനോട് പറഞ്ഞുഇരു രാജ്യങ്ങൾക്കുമിടയിൽ വിസാ മാറ്റത്തിനായി സഞ്ചരിക്കുന്ന പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര  സാധ്യമാക്കുന്നതിനും ഈ സേവനം സഹായകരമാണ്.  സുഹാർ വിമാനത്താവളം ഉപയയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം നവംബറിൽ 302 ശതമാനം ആണ് വർധന ഉണ്ടായത്. സുഹാർ പോർട്ട് , സൊഹാർ ഫ്രീ സോൺ തുടങ്ങി  സുപ്രധാന വാണിജ്യ, വ്യാവസായിക, സാമ്പത്തിക കേന്ദ്രങ്ങളുടെ സമീപത്താണ് വിമാനത്താവളം എന്നുള്ളതും ഇതിന്‍റെ പ്രാധാന്യം വർധിക്കുന്നു. ദിവസങ്ങൾക്കു മുമ്പ് സുഹാർ എയർപോർട്ടിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്സ് എയർ ബസ് എ 380 പറന്നിറങ്ങിയിരുന്നു. ഇതോടെ സുഹാറിൽ നിന്ന് വീണ്ടും അന്താരാഷ്ത്ര  യാത്ര കൾ സാധ്യമാകും എന്ന പ്രതീക്ഷ യാത്രക്കാരിൽ തെളിഞ്ഞിരുന്നു.  ലഗേജ് കൊണ്ടുപോകുന്നതിലും ടിക്കറ്റ് നിരക്കിലും കിട്ടുന്ന ഇളവും ഈ മേഖലയിൽനിന്ന് മസ്‌കത്ത്‌ എയർ പോർട്ടിൽ എത്താനുള്ള യാത്ര ദൂരവും കണക്കിലെടുക്കുമ്പോൾ വലിയൊരു ആശ്വാസം തന്നെയാണ് പുതിയ സർവീസ് യാത്രക്കാർക്ക് നൽകുന്നത്. സൊഹാർ കൂടാതെ  മസ്‌കറ്റും സലാലയും ഉൾപ്പെടെ രാജ്യത്തു ആകെ മൂന്നു അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ ആണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *