ചുക്കാന്‍ പിടിക്കുന്നത് ടെന്‍എക്‌സ് സോഫ്റ്റ് വേര്‍


മസ്‌കത്ത്: ആഗോള കിടക്ക നിര്‍മാണ വ്യവസായത്തിലെ അതികായരായ പോളി പ്രൊഡ്ക്ട്‌സ് അതിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും വിശാലമാക്കാനും സുപ്രധാന പങ്കാളിയായി ടെന്‍എക്‌സ് സോഫ്റ്റ് വേര്‍ ഫൗണ്ടേഷന്‍സിനെ തിരഞ്ഞെടുത്തു. റാഹ മാട്രസ്സിനും ടെന്‍എക്‌സിന്റെ വൈദഗ്ധ്യത്തിന്റെ പ്രയോജനം ലഭിക്കും. 1979ല്‍ തുടക്കം കുറിച്ച റാഹ ഒമാന്റെ വിപണിയിലെ സാന്നിധ്യം ഇതുവഴി വിപുലപ്പെടുത്തും. വ്യത്യസ്ത വിപണികളിലേക്ക് എത്തിയും ഉറക്ക സാങ്കേതികവിദ്യയില്‍ തനത് മുദ്ര പതിപ്പിച്ചുമാണ് റാഹക്ക് ടെന്‍ക്‌സിലൂടെ പ്രയോജനം ലഭിക്കുക.
പോളി പ്രൊഡക്ടിന്റെ നിലവിലെ ഐ ടി പശ്ചാത്തലസൗകര്യത്തില്‍ സാപ് ബി1 ഹന വിജയകരമായി ടെന്‍എക്‌സ് നടപ്പാക്കിയിട്ടുണ്ട്. മാനേജിംഗ് ഡയറക്ടര്‍ സെയ്ദ് അല്‍ ഹിനായ്, ഡയറക്ടര്‍ ഫഹ്മി അല്‍ ഹിനായ്, ഗ്രൂപ്പ് സി എഫ് ഒ ചെല്ലപ്പ, സി എഫ് ഒ എം ബി ഈശ്വരന്‍, ഐ ടി മാനേജര്‍ (ഫാമി ഫര്‍ണിച്ചര്‍) ഷരുണ്‍ പക്കത്ത് തുടങ്ങിയവരാണ് ഇതിന് നേതൃത്വം വഹിച്ചത്. ഈയൊരു മാറ്റത്തിലൂടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഏറ്റവും കുറഞ്ഞ തടസ്സം മാത്രമേയുണ്ടാകൂ. ഇന്‍വെന്ററി കൈകാര്യം, ഏകീകൃത ഡാറ്റാ മാനേജ്‌മെന്റ്, ഉയര്‍ന്ന ഉത്പാദന പ്രക്രിയ, വര്‍ധനവും എളുപ്പവും, ഓര്‍ഡര്‍ പ്രക്രിയ, ഓട്ടോമേറ്റഡ് ഗുണനിലവാര നിയന്ത്രണം, വ്യവസായത്തിലെ പ്രത്യേക ആവശ്യങ്ങള്‍ക്കായി തയ്യാറാകല്‍ പോലുള്ള തന്ത്രപ്രധാന ഉത്പാദന പ്രക്രിയകള്‍ കാര്യക്ഷമമാകും. മാത്രമല്ല, തത്സമയം കാണാനും ചെലവ് ലാഭിക്കാനും സംതൃപ്തി ഉയര്‍ത്താനും സാധിക്കും. ഈ കാര്യക്ഷമതക്കെല്ലാം നിര്‍മിത ബുദ്ധിയുടെ പിന്‍ബലവുമുണ്ടാകും.
സാപ് മേഖലയില്‍ ഏറെ അംഗീകരിക്കപ്പെട്ട പേരാണ് 10എക്‌സ്‌കെയര്‍. സാപ് ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ സേവനങ്ങള്‍ 10എക്‌സ്‌കെയര്‍ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്തൃ സംതൃപ്തിക്കായുള്ള സമര്‍പ്പണമാണ് ടെന്‍എക്‌സിനെ വ്യത്യസ്തമാക്കുന്നത്. സാങ്കേതിക സഹായം സൗകര്യപ്രദമായ രീതിയില്‍ ലഭിക്കുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പുകളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും പ്രവര്‍ത്തന ഒഴുക്ക് മെച്ചപ്പെടുത്താനുള്ള നൂതന സംവിധാനങ്ങളാണ് ടെന്‍എക്‌സ് ഒരുക്കുന്നത്. 2018 മുതല്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആഗോളതലത്തില്‍ സേവനം പ്രദാനം ചെയ്യുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെന്‍എക്‌സിന് അമേരിക്കയില്‍ ഓഫീസുകളും ഹൈദരാബാദില്‍ ഓഫ്‌ഷോര്‍ ഡെവലപ്‌മെന്റ് സെന്ററുമുണ്ട്. സര്‍ട്ടിഫൈഡ് സാപ് പ്രൊഫഷനലുകളാണ് കമ്പനിയുടെ നട്ടെല്ല്. സി ഇ ഒ സുകേഷ് ഗോവിന്ദനും സി ടി ഒ മധുകര്‍ ഗഞ്ജിയും 15ലേറെ വ്യവസായങ്ങളില്‍ സാപും നൂതന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നൂറിലേറെ ജീവനക്കാരുള്ള നിരവധി ആഗോള കമ്പനികള്‍ ഈ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഫോണ്‍: +971 559468090, വാട്‌സ്ആപ്പ്: +971 559468090. ഇ-മെയില്‍: Sales@10xsf.com, വെബ്‌സൈറ്റ്: www.10xsf.com. ടോള്‍ഫ്രീ: 80072723

Leave a Reply

Your email address will not be published. Required fields are marked *