മസ്കറ്റ്
ഒമാനിൽ ചില കറൻസികളുടെ ഉപയോഗം അവസാനിപ്പിക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. 1995 ഇൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു റിയാൽ , അഞ്ഞൂറ് ബൈസ, നൂറു ബൈസ നോട്ടുകൾ, രണ്ടായിരം നവംബറിൽ ഇറക്കിയ അന്പത്, ഇരുപത്, പത്തു, അഞ്ചു റിയാലുകൾ, രണ്ടായിരത്തി അഞ്ചിൽ പുറത്തിറങ്ങിയ ഒരു റിയാൽ കറൻസി, രണ്ടായിരത്തി പത്തിൽ പുറത്തിറങ്ങിയ ഇരുപത് റിയാൽ കറൻസി, രണ്ടായിരത്തി പതിനൊന്ന് , രണ്ടായിരത്തി പന്ത്രണ്ട്, വർഷങ്ങളിൽ സെൻട്രൽ ബാങ്ക് ഇറക്കിയ അന്പത്, പത്തു , അഞ്ചു റിയാൽ കറൻസികൾ, രണ്ടായിരത്തി പതിനഞ്ചിൽ പുറത്തിറക്കിയ ഒരു റിയാൽ, രണ്ടായിരത്തി പത്തൊൻപത്തിൽ പുറത്തിറക്കിയ അന്പത് റിയാൽ എന്നീ കറൻസികളുടെ ഉപയോഗമാണ് ഒമാൻ സെൻട്രൽ ബാങ്ക് അവസാനിപ്പിക്കുക. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതിമുതൽ 360 ദിവസത്തെ കാലയളവിന് ശേഷം ഇത് പ്രാബല്യത്തിൽ വരുമെന്നും ഇത്തരം നോട്ടുകൾ കൈവശം ഉള്ളവർക്ക് മാറ്റിയെടുക്കാൻ അവസരം ഉണ്ടെന്നും അധികൃതർ അറിയിച്ചു.