മസ്കറ്റ് :
ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് , പുതുവർഷത്തിൽ സാമൂഹിക പ്രതിബദ്ധത സേവന രംഗത്തു വൈവിധ്യമാർന്ന സേവനങ്ങൾ ചെയ്യാൻ തീരുമാനിച്ചതായി മാനേജ്മന്റ് ഭാരവാഹികൾ പറഞ്ഞു . ഇതിന്റെ ആദ്യഭാഗമായി പുതുവത്സരത്തോട് അനുബന്ധിച് അസൈബയിൽ സ്ഥിതിചെയ്യുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള പഠനകേന്ദ്രത്തിലേക്ക് പഠനോപകരണങ്ങളും, മാനസിക -ശാരീരിക ഉല്ലാസത്തിനായുള്ള കളിപ്പാട്ടങ്ങളും കൈമാറി . കുട്ടികൾക്കൊപ്പം കളിച്ചും , ചിരിച്ചും അവരുടെതായ സന്തോഷത്തിൽ പങ്കെടുത്തും കൊണ്ടാണ് ഇത്തവണത്തെ പുതുവർഷാഘോഷം വൈവിധ്യമുള്ളതാക്കിയത് . പതിവ് രീതിയിലുള്ള പുതുവത്സര ആഘോഷ പരിപാടികൾ ഒഴിവാക്കി ഇത്തരത്തിലുള്ള മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള കോർപ്പറേറ്റ് സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കാൻ ജനറൽ മാനേജർ സുപിൻ ജെയിംസ്, ഓപ്പറേഷൻ വിഭാഗം മേധാവി ബിനോയ് സൈമൺ വർഗീസ് , ഹ്യൂമൺ റിസോഴ്സ് വിഭാഗം മേധാവി നസ്ര അൽ ഹബ്സി , റീട്ടെയിൽ സെയിൽസ് വിഭാഗം മേധാവി വിവേക് , അഡ്മിൻ ആൻഡ് ഓപ്പറേഷൻ അസിസ്റ്റന്റ് സഞ്ജീവ് വി.ആർ , അക്കൗണ്ട്സ് വിഭാഗത്തിലെ റിയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . സാമൂഹിക പ്രതിബദ്ധത സേവന രംഗത്ത് ശക്തമായ ഊന്നൽ നൽകികൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികളുമൊത്ത് സീസണിന്റെ സന്തോഷം പങ്കിടാൻ കമ്പനി തീരുമാനിക്കുക ആയിരുന്നു എന്ന് ഇവർ വ്യക്തമാക്കി . ” ഈ പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഞങ്ങളുടെ കച്ചവട ലക്ഷ്യങ്ങൾ മാത്രമല്ല, ഞങ്ങൾ സേവിക്കുന്ന സമൂഹത്തിന്റെ ഉന്നമനത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും , ഞങ്ങളുടെ ഉത്തരവാദിത്തം ലാഭത്തിനും പ്രവർത്തനത്തിനും അപ്പുറം വെല്ലുവിളികൾ നേരിടുന്നവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരുവാൻ കൂടിയാണെന്നും ജനറൽ മാനേജർ സുപിൻ ജെയിംസ് പറഞ്ഞു . “ഞങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും മാത്രമല്ല; ഓരോ വ്യക്തിയുടെയും ബലഹീനതകൾ പരിഗണിക്കാതെ അവരെ അംഗീകരിക്കുന്ന തൊഴിലിടം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ എന്നും വൈവിധ്യത്തെ ആഘോഷിക്കുന്ന ഒരു ജോലിസ്ഥല സംസ്കാരം വളർത്തിയെടുക്കാനുള്ള ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ട് പോകുമെന്നും ഹെഡ് ഓഫ് ഓപ്പറേഷൻ ബിനോയ് സൈമൺ വർഗീസ് പറഞ്ഞു . കമ്പനിയുടെ പുതുവർഷ പരിപാടികളിൽ “ഓരോ വ്യക്തിക്കും പ്രാധാന്യമുണ്ട്” എന്ന ആശയത്തിന് ഊന്നൽ നൽകിയാണ് പരിപാടികൾ ആസൂത്രണം ചെയുന്നത് എന്നും , നിലവിൽ, ഞങ്ങളുടെ തൊഴിലാളികളിൽ രണ്ട് ശതമാനം ജീവനക്കാർ ഭിന്നശേഷിക്കാർ ആണെന്നും , സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മാനുഷിക മൂല്യങ്ങളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വം വിശാലമാക്കുന്നതിലൂടെ, കൂടുതൽ അനുകമ്പയും പരിഗണനയും ഉള്ള ഒരു ജോലിസ്ഥലം വളർത്തിയെടുക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത് എന്നും മറ്റുള്ള സ്ഥാപനങ്ങളും ഇത് മാത്രകയാക്കണമെന്നും . “ഹ്യൂമൻ റിസോഴ്സ് മാനേജർ നസ്റ അൽ ഹബ്സി പറഞ്ഞു . ” ലോകം മുഴുവൻ പ്രതീക്ഷയോടും, പ്രത്യാശയോടും കൂടി കാത്തിരിക്കുന്ന പുതുവർഷത്തിൽ തങ്ങളുടെ കുട്ടികൾക്ക് ആഹ്ളാദവും, സാന്ത്വനവും പകരുവാനെത്തിയ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഭാരവാഹികൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി സെന്റർ ഡയറക്ടർ സാൽഹ പറഞ്ഞു