മസ്കറ്റ്
വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സന്ദേശം കൈമാറി. സ്വിസ് കോണ്‍ഫെഡറേഷനിലെ ഒമാന്‍ അംബാസഡര്‍ മഹ്മൂദ് ബിന്‍ ഹമദ് അല്‍ ഹസാനിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് സുല്‍ത്താന്റെ ആശംസാ സന്ദേശം കൈമാറിയത്. വത്തിക്കാനിലെ അസാധാരണ അംബാസഡറും നോണ്‍ റസിഡന്റ് പ്ലീനിപൊട്ടന്‍ഷ്യറിയും എന്ന നിലയിലുള്ള അംബാസഡറുടെ ക്രഡന്‍ഷ്യല്‍ അവതരണ വേളയിലാണ് സുല്‍ത്താന്റെ പ്രത്യേക സന്ദേശവും കൈമാറിയത്.