മസ്കറ്റ് : ഒമാനിൽ ഈ വർഷം ഇന്ധന വില വർധന ഉണ്ടാവില്ല. 2021 ഒക്‌ടോബറിലെ ഇന്ധനവില തന്നെ വീണ്ടും സ്ഥിരപ്പെടുത്താൻ സുൽത്താനേറ്റ് തീരുമാനിച്ചു. തിങ്കളാഴ്ച ധനമന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. , 2021 ഒക്‌ടോബർ മുതൽ പിന്തുടരുന്ന അതേ നിരക്കിൽ തന്നെ സർക്കാർ ഇന്ധന വില പരിധി തുടരുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. M91പെട്രോ ൾ ലിറ്ററിന് 229 ബൈസയും , M95 പെട്രോൾ ലിറ്ററിന് – 239 ബൈസയും , ഡീസൽ ലിറ്ററിന് 258 ബൈസയും ആണ് നിലവിൽ ഒമാനിലെ ഇന്ധന നിരക്ക്
