മസ്കറ്റ് : സമസ്ത കേരളാ സുന്നി സ്റുഡന്റ് ഫെഡറേഷൻ സമദ് ഷാൻ ഏരിയാ കമ്മറ്റി രൂപീകരിച്ചു. ഇമ്പിച്ചി അലി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി രൂപീകരണ യോഗത്തിൽ ഫാസിൽ ഫൈസി പ്രാർത്ഥന നടത്തി ഷമീർ പച്ചായി സ്വാഗതം പറഞ്ഞു, SIC ഒമാൻ കോർഡിനേറ്റർ KNS മൗലവി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കമ്മിറ്റി പ്രസിഡൻ്റായി സഈദ് തങ്ങളേയും വൈസ് പ്രസിഡൻ്റുമാരായി ഫൈസൽ, മുഹമ്മദ് എന്നിവരേയും ജനറൽ സെക്രട്ടറിയായി ഫാസിൽ ഫൈസിയേയും ജോയിൻ സെക്രട്ടറിമാരായി സനാഹ്, റിള് വാൻ NP എന്നിവരേയും, ട്രഷർറായി സക്കീർ പച്ചായിയേയും മെമ്പർമാരായി ഹാരിസ് പച്ചായി, മൻസൂർ പച്ചായി, നൗഫൽ കുന്നത്ത്, നവാസ് പാനേരി, റഊഫ് ഇരിക്കൂർ, അയ്യൂബ് കാസർഗോഡ് എന്നിവരേയും മേഖല കൗൺസിലർമാരായി സഈദ് തങ്ങൾ, ഇമ്പിച്ചി അലി മുസ്ലിയാർ, അബൂബക്കർ ഹാജി, റഷീദ് ഹാജി,ഷമീർ പച്ചായി, മുഹമ്മദ് അലി, സലീം വി , വാജിദ് റൗള, സലീം കൊടുങ്ങല്ലൂർ ഫാസിൽ ഫൈസി, സക്കീർ പച്ചായിഎന്നിവരേയും തിരഞ്ഞടുത്തു.
സമീർ പച്ചായി, നൗഫൽ കുന്നത്ത്, സലീം വി , നവാസ് പാനേരി, മുഹമ്മദലി, മൻസൂർ പച്ചായി, സലീം കൊടുങ്ങല്ലൂർ, സനാഹ്, റിള് വാൻ എന്നിവർസംസാരിച്ചു ഫാസിൽ ഫൈസി നന്ദിയും പറഞ്ഞു.