മസ്കറ്റ് :- വയനാട് മുട്ടിൽ ഓർഫനേജ് ജാന: സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എം എ ജമാൽ സാഹിബിന്റെ നിര്യാണത്തിൽ മസ്കറ്റ് കെഎംസിസി അനുശോചിച്ചു .തന്റെ ലാളിത്യവും സ്നേഹവും കൊണ്ട് ഒരു കാലഘട്ടത്തിന്റെ പിതൃ സ്ഥാനീയയാനായിരുന്നു ജമാൽ സഹിബെന്ന് പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു , തന്റെ പിതാവിന്റെ ഉറ്റ മിത്രവും തന്റെ ജീവിതത്തിലെ വഴികാട്ടിയുമായിരുന്നു അദ്ദേഹം . അദ്ദേഹത്തിന്റെ വിയോഗം വ്യക്തി പരമായി തനിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മുഴുവൻ ഏരിയകളിലും ജമാൽ സാഹിബിന് വേണ്ടി പ്രാർത്ഥനാ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മസ്കറ്റ് കെഎംസിസി നേതാക്കൾ അറിയിച്ചു


ഫോട്ടോ : വയനാട് മുസ്ലിം ഓർഫനെജ് മസ്കറ്റ് വെൽഫയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറച്ച് നാളുകൾക്ക് മുമ്പ് മസ്കറ്റിൽ നടന്ന ഹൃദയപൂർവ്വം ജമാൽ സാഹിബിനൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ മസ്കറ്റിൽ എത്തിയ എം എ ജമാൽ സാഹിബ്‌ അഹമ്മദ് റഈസിനോടൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *