മസ്കറ്റ്

അന്തരിച്ച കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ മരണത്തിൽ അനുശോചിച്ച് ഡിസംബർ 16 ശനിയാഴ്ച മുതൽ ഡിസംബർ 18 തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തേക്ക് ഒമാൻ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 19 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.

സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പതാകകൾ പകുതി താഴ്ത്തി കെട്ടുകയും സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികൾ നിർത്തിവയ്ക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *