മസ്കറ്റ്
ഒമാനിലെ മസ്കറ്റ് ഇന്ത്യൻ എംബസ്സിയുടെ പേരിൽ വരുന്ന വ്യാജ ടെലിഫോൺ സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. രേഖകളിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അത് പരിഹരിക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടാണ് വ്യാജ ഫോൺ കോളുകൾ വരിക. എംബസ്സി അത്തരത്തിൽ ഒരു പേയ്‌മെന്റ് ആവശ്യപ്പെട്ടിട്ടില്ല. ഒരു കാരണവശാലും സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുതെന്നും എമ്പസിയുമായി ബന്ധെപ്പെട്ട പണമിടപാടുകൾ വ്യാജമല്ലെന്ന് സ്ഥിതീകരിക്കാതെ നടത്തരുതെന്നും ഇന്ത്യൻ എംബസ്സി പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നവർ എംബസ്സിയുടെ ഔദ്യോഗിക മെയിൽ ഐഡിയിലേക്ക് വിവരങ്ങൾ അറിയിക്കണമെന്നും ഇന്ത്യൻ എംബസ്സി പൗരന്മാരോട് അഭ്യർത്ഥിച്ചു.