ഒമാനിലെങ്ങും നബിദിനാഘോഷം, മസ്‌കറ്റിലെ അൽ ആലം കൊട്ടാരത്തിലെ മൗലീദ് ഹാളിൽ നടന്ന മൗലീദ് പാരായണങ്ങൾക്ക് ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ് അധ്യക്ഷനായി. നബിദിനം പ്രമാണിച്ചു വിദേശികൾ ഉൾപ്പെടെ 162 തടവുകാർക്ക് സുൽത്താൻ പൊതുമാപ്പ് നൽകി.
മുഹമ്മദ് നബിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മസ്‌കറ്റിലെ അൽ ആലം കൊട്ടാരത്തിലെ മൗലിദ് ഹാളിൽ നടന്ന മുഹമ്മദ് നബി യുടെ ജീവചരിത്ര പാരായണത്തിൽ സുൽത്താൻ ഹൈതം ബിൻ താരിക്കിന് വേണ്ടി പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ് അധ്യക്ഷത വഹിച്ചു. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ സായുധ സേനയുടെയും റോയൽ ഒമാൻ പോലീസിന്റെയും കമാൻഡർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ, നിരവധി അണ്ടർ സെക്രട്ടറിമാർ എന്നിവർ പാരായണത്തിൽ പങ്കെടുത്തു. നബിദിനം പ്രമാണിച്ചു നൂറ്റി അറുപത്തി രണ്ട് തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് നൽകി. ഇതിൽ തൊണ്ണൂറ്റി നാല് പേര് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ വിദേശി തടവുകാരാണ്. ഒമാനിലെ സ്വദേശികളും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളും പങ്കെടുത്ത നിരവധി മൗലീദ് സദസ്സുകൾ നടന്നു. ഫ്ളാറ്റുകളിലും മസ്‌ജിദുകളിലും മദ്രസകളിലും ഒത്തുകൂടി നബിദിന ആഘോഷ പരിപാടികൾ നടത്തി. മൗലീദ് പാരായണവും തുടർന്ന് ഭക്ഷണ വിതരണവും നടന്നു. നബിദിനത്തോടനുബന്ധിച്ചു മദ്രസ്സാ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ ഉൾപ്പെടെ വിപുലമായ ആഘോഷ പരിപാടികളാണ് സുൽത്താനേറ്റിലുടനീളം വരും ദിവസങ്ങളിലും നടക്കാനുള്ളത്. വിശിഷ്ട അതിഥികളായി ഒമാനി പൗരപ്രമുഖരും നാട്ടിൽ നിന്നുമുള്ള മത പണ്ഡിതന്മാരും വേദികളിൽ എത്തും. ആഘോഷ പരിപാടികൾ മനോഹരമാക്കാനുള്ള പരിശീലനത്തിയാണ് വിദ്യാർത്ഥികൾ

