ഹരിപ്പാട് കൂട്ടായ്മ മസ്കറ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി , ഈ വരുന്ന ഒക്ടോബർ 6 വെള്ളിയാഴ്ച അൽ ഫലാജ് ഹോട്ടലിൽ വെച്ച് ” ലയം 2023 ” എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ചലച്ചിത്ര സംവിധയകൻ കെ.മധു മുഖ്യാതിഥി ആകുന്ന ചടങ്ങിൽ , പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കൽ ലൈവ് കോൺസർട് ആണ് മുഖ്യ ആകർഷണം. ഇതാദ്യമായാണ് വിധു പ്രതാപ് തന്റെ സ്വന്തം ബാൻഡുമായി ഒമാനിൽ പരിപാടി അവതരിപ്പിക്കുന്നത് . അതിനു പുറമെ വിവിധ കലാപരിപാടികളും അരങ്ങേറും . കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട് മുഖ്യ പ്രായോജകരാകുന്ന പരിപാടി എൻ.എച് .പി ഇവന്റസിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത് . പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യം ആണെങ്കിലും പാസ്സ് മൂലം നിയന്ത്രിക്കും . 2013 ൽ രൂപീകൃതമായ ഹരിപ്പാട് കൂട്ടായ്മ ജീവകാരുണ്യ -സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ് .ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ പരിധിയിൽപ്പെട്ട ഹരിപ്പാട് ദേശാവാസികളുടെയും, ഹരിപ്പാടിനെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റ് ദേശാവാസികളുടെയും ഒരു കൂട്ടായ്മയായി ആണ് 2013 നവംബർ മാസം ഒന്നാം തിയ്യതി , കേരള പിറവി ദിനത്തിലാണ് ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റ് എന്നപേരിൽ ഈ സംഘടന രൂപീകരിച്ചത്. പത്തുവർഷം പൂർത്തീകരിച്ചുകൊണ്ട് പതിനൊന്നാം വർഷത്തിലേക്കു കടക്കുന്ന ഈ കൂട്ടായ്മ ഒമാന്റെ മണ്ണിൽ മറ്റ് സംഘടനകൾക്കൊപ്പം വളരുകയും, മാതൃകാപരമായ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി എന്നത് ഹരിപ്പാട് ദേശാവാസികളെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടമാണ് .കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തികൊണ്ട് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുൻപോട്ടു പോകുകയാണ്. 2018 ൽ അപ്രതീക്ഷിതമായി നാട്ടിൽ ഉണ്ടായ പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ വേണ്ട കൈത്താങ് നൽകുവാൻ സാധിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയുടെ സമയത്ത് ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക്‌ ഒമാനിലും, നാട്ടിലും വേണ്ട സഹായങ്ങൾ ചെയ്യുവാനും കൂട്ടായ്മ മുൻപന്തിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുകയുണ്ടായി എന്നതും എടുത്തുപറയേണ്ട ഒന്നാണ് . കൂട്ടായ്മ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയിട്ടുള്ള അക്കാദമിക്ക് രംഗത്തെ മികവിന് എല്ലാ വർഷവും പത്താം ക്‌ളാസ്സ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന കുട്ടികൾക്ക് അവാർഡും നൽകിവരുന്നു. കൂടാതെ കൂട്ടായ്മയിൽ അംഗത്വം ഉള്ളവർക്കായി ഇൻഷുറൻസ് പരിരക്ഷ നൽകിപോരുന്നു. കഴിഞ്ഞ നാളുകളിൽ ഞങ്ങളോട് മസ്കറ്റിലുള്ള മാധ്യമ പ്രവർത്തകർ കാണിച്ചിട്ടുള്ള സഹകരണം വാക്കുകൾക്ക് അതീതമാണ് , പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും മാധ്യമ പ്രവർത്തകരുടെ പരിപൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ്‌ – സുരാജ് രാജൻ, ഒമാൻ രക്ഷദികാരി – രാജൻ ചെറുമനാശ്ശേരി, സെക്രട്ടറി- ജോർജ് മാത്യു, ജോയിന്റ്സെക്രട്ടറി- ധന്യ ശശി, ട്രഷറർ – അജു ശിവരാമൻ , പ്രോഗ്രാം കൺവീനർ – വിജയ് മാധവ് എന്നിവർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *