മസ്കറ്റ് : മസ്കറ്റ് കെഎംസിസി അൽഖൂദ്, റൂസൈൽ ഏരിയ കമ്മറ്റികൾ സംയുക്തമായി ഡോക്ടർ സരീനാസ് ബാക്ക് റ്റു ബാലൻസുമായി സഹകരിച്ചു കൊണ്ടു ജീവിത ശൈലി രോഗങ്ങളെ കുറിച്ച് സംവദിക്കാൻ ടോക് ഷോ മീറ്റപ്പ് വിത്ത് ഡോക്ടർ ഡോ. സറീന ജാസ്മിൻ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.സീബ് വേവ് ഹാളിൽ നടന്ന പരിപാടിയിൽ ആക്യുപങ്ങ്ച്ചർ സ്പെഷ്യലിസ്റ്റും അന്താരാഷ്ട്ര സുജോക്ക് ട്രൈനറും ആയ ഡോ. സറീന ജാസ്മിൻ ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് സംസാരിക്കുകയും ആരോഗ്യ സംബന്ധമായ സംശയ നിവാരണം നടത്തുകയും ചെയ്തു. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ പരിപാടി ഉൽഘാടനം ചെയ്തു. റൂസൈൽ ഏരിയ കെഎംസിസി പ്രസിഡന്റ് സൈദ് ശിവപുരം അധ്യക്ഷത വഹിച്ചു. അൽ കൂദ് കെഎംസിസി ജനറൽ സെക്രട്ടറി മുനീർ ടി പി സ്വാഗതവും സി.വി.ഷക്കീബ ഷിറീൻ നന്ദിയും പറഞ്ഞു.