ഒ .ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു . വാദി കബീറിലെ മസ്കറ്റ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയാഘോഷത്തോട് കൂടിയാണ് ആരംഭിച്ചത് . ഒമാനിലെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ ഡോക്ടർ രാജശ്രീ നാരായണൻ കുട്ടി ആഘോഷ പരിപാടികൾ ഉദഘാടനം ചെയ്തു . ഒ .ഐ.സി.സി വൈസ് പ്രസിഡണ്ട് റെജി .കെ.തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാത്യു മെഴുവേലി അദ്ധ്യക്ഷനായിരുന്നു . ഓണം ആഘോഷിക്കുക എന്നത് ലോകത്തുള്ള ഏതൊരു മലയാളിക്കും ഒഴിച്ച് കൂടാനാകാത്ത ഒന്നാണെന്നും , ഓണത്തിന്റെ ആഘോഷം മലയാളി ഉള്ള കാലത്തോളം നിലനിൽക്കുമെന്നും ഓണ സന്ദേശത്തിൽ ഡോക്ക്ടർ രാജശ്രീ നാരായണൻ കൂട്ടിന് പറഞ്ഞു . ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ ഘടകം പ്രസിഡണ്ട് ഡോക്ക്ടർ രത്നകുമാർ , ട്രെഷറർ സജി ചങ്ങനാശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ഒ .ഐ.സി.സിയിലെ സജീവ അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം , പുലിക്കളി, ഓണപ്പാട്ട് ,മോഹിനിയാട്ടം ,തിരുവാതിരക്കളി ,സിനിമാറ്റിക്ക് ഡാൻസ് , വള്ളംകളി , എന്നിവ നടന്നു . സ്വാദേശികൾ അടക്കം പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു . ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *