സൂർ: ”സമസ്ത നൂറിൻ്റെ നിറവിൽ” സമസ്തയുടെ പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ ഒമാനിൽ പ്രവർത്തനം വിപുലീകരിക്കുക, ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്താൽ ഒമാനിൽ SIC നടത്തപ്പെടുന്ന വിവിധ മേഖലാ സമ്മേളനത്തിന് ശർഖിയ്യ മേഖലയിൽ തുടക്കം കുറിച്ചു. സമ്മേളനം ബഹു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു., ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സൂറിൽ നാൽപത് വർഷം പൂർത്തികരിച്ച പ്രവാസികളെ ആദരിക്കുകയും സമസ്ത മദ്റസ പൊതു പരീക്ഷ, SSLC +2 പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു. സമ്മേളനത്തിൽ ശർഖിയ്യ മേഖലയിലെ ആദം, സിനാവ്, ഇബ്ര, ഇബ്രി, ബുആലി, സമദ് ഷാൻ, നിസ്’വ, അൽകാമിൽ, ബിദിയ, ഖദ്റ, ബഹ് ല, ഇസ്കി തുടങ്ങി വിവിധ ഏരിയകളിൽ നിന്നായി സമസ്തയുടെ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുക്കുത്തു. രക്ഷാധികാരി മുഹിയുദ്ധീൻ മുസ് ലിയാർ പ്രാർത്ഥന നടത്തി. മേഖല പ്രസിഡൻ്റ് ഇമ്പിച്ചാലി മുസ്‌ലിയാർ അധ്യക്ഷതയിൽ ഹാഫിള് അബൂബക്കർ സിദ്ധീഖ് ഖിറാഅത്തും ശർഖിയ ജനറൽ സെക്രട്ടറി ശിഹാബ് വാളക്കുളം സ്വാഗതവും ആശംസകൾ നേർന്നു കൊണ്ട് നാഷ്ണൽ കമ്മിറ്റി നേതാക്കളായ അൻവർ ഹാജി, ശിഹാബുദ്ധീൻ ഫൈസി, അബ്ദുൽ ശുക്കൂർ ഹാജി, KNS മൗലവി, സംഘടന പ്രധിനികളായി ആബിദ് മുസ്‌ലിയാർ (സൂർ കേരള മുസ്‌ലിം ജമാഅത്ത്) ശംസുദ്ധീൻ ഹൈതമി( SKSSF, SYS SUR) സൈനുദ്ധീൻ കൊടുവള്ളി ( KMCC SUR) ഹാഫിള് ഫൈസൽ ഫൈസി (SIC SUR) ബശീർ ഫൈസി(ദാറുൽ ഖുർആൻ മദ്റസ) ശറഫുദ്ധീൻ കൊടുങ്ങല്ലൂർ ( SRC ) മുസ്ഥഫ നിസാമി (സപ്ലിമെൻ്റ് ചെയർമാൻ) നൗസീബ് മാനന്തേരി, ശിഹാബ് ഹാജി ആദം, അനസ് മുസ് ലിയാർ പങ്കെടുത്തു ശംസുദ്ധീൻ ബാഖവി നന്ദി പറഞ്ഞു. സമ്മേളത്തിൻ്റെ ഭാഗമായി നടത്തിയ ക്വിസ്സ് മൽസരത്തിൽ നറുക്കെടുപ്പിലൂടെ ശാഹുൽ ഹമീദ് ഇബ്ര ഒന്നും റുമീസ അബ്ദുറഹ്മാൻ സൂർ, രണ്ടും സ്ഥാനവും സ്റ്റാറ്റസ് വ്യൂ വിൽ അബൂ ഇനായ (297) മികച്ച പ്രകടനം കാഴ്ചവെച്ചു

Leave a Reply

Your email address will not be published. Required fields are marked *