"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
പ്രതീക്ഷ ഒമാൻ സാമൂഹ്യ പ്രതിബദ്ധതയോടെ എല്ലാ മൂന്നു മാസങ്ങൾ കൂടുമ്പോഴും തുടർച്ചയായി നടത്തി വരാറുള്ള രക്ത ദാന ക്യാമ്പ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് ബോഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ഇന്ന് (വെള്ളിയാഴ്ച , 18 .08 .2023 ) നടന്നു.
ധാരാളം ജന പങ്കാളിത്തം ദര്‍ശിക്കുവാൻ കഴിഞ്ഞ ക്യാമ്പ് രാവിലെ എട്ടര മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാരുടയും മറ്റു ജീവനക്കാരുടെയും അകമഴിഞ്ഞ സഹകരണം രക്ത ദാന പരിപാടി വൻ വിജയമാക്കുവാൻ സഹായിച്ചു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാവര്‍ക്കും പ്രതീക്ഷ ഒമാൻ അംഗങ്ങൾ ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രതീക്ഷ ഒമാൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഡേവിസ് കൊല്ലന്നൂർ ആയിരുന്നു ഈ രക്തദാന ക്യാമ്പിന്റെ കൺവീനർ. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങങ്ങൾ ക്യാംപിനു നേതൃത്വം നൽകി.