"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം ( കെ എസ് കെ സലാല) സെപ്റ്റംബർ അവസാന വാരം നടത്തുന്ന മെഗാ ഭക്ഷ്യ മേള “രുചിമേള സീസൺ -2” പോസ്റ്റർ പ്രകാശനം സലാലയിലെ പ്രമുഖ വ്യാപരി അബു തഹ്നൂൺ ട്രെഡിങ് കമ്പനി മാനജിങ് ഡയരക്ടർ അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു.
ചടങ്ങിൽ കൺവീനർ ദാസൻ എം. കെ. ആമുഖ ഭാഷണം നടത്തി. രക്ഷാധികാരി ഡോക്ടർ ഷാജി ശ്രീധർ സംസാരിച്ചു. പ്രസിഡന്റ് ബാബു കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജ. സെക്രട്ടറി ഹുസൈൻ കാച്ചിലോടി സ്വാഗതവും ട്രഷറർ രാജൻ നരിപ്പറ്റ നന്ദിയും പറഞ്ഞു.