എസ്എൻഡിപി സലാല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് എതിരെ പ്രതിക്ഷേത കൂട്ടായ്മ നിലവിൽ വന്നു.
കാലാവധി അവസാനിച്ച യൂണിയൻ്റെ നടത്തിപ്പിന് വേണ്ടി എന്ന പേരിൽ നിലവിൽ വന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി, ഇത് വരെയും തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ നടത്തിയ അലംബവത്തിൽ പ്രതിക്ഷേതം അറിയിച്ചു കൊണ്ട് വിവിധ ശാഖപ്രതിനിധികളുടെ സാനിധ്യത്തിൽ യൂണിയൻ പ്രസിഡൻ്റ് ശ്രീ. KK. രമേശ് കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള ഒരു കൂട്ടായ്മ നിലവിൽ വന്നു.
2023 ഫെബ്രുവരി 26 ന്, സലാലയിൽ ഉള്ള വിവിധ ശാഖകളുടെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അണ് എവരെയും തെറ്റിദ്ധരിപ്പിച്ച് കൊണ്ട് മുൻകൂർ അറിയിപ്പ് പോലും കൂടാതെ ഈ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യൂണിയൻ അധികാരം കൈയേറിയത്.
വിവിധ ചർച്ചകൾക്ക് ശേഷവും സലാലയിൽ ഇത് വരെ പ്രവർത്തിച്ചു കൊണ്ടിരുന്ന ശാഖകളുടെ പ്രവർത്തനം പാടെ അവഗണിച്ച് പുതിയ ശാഖകൾ രൂപീകരിക്കുവാൻ ഉള്ള ഈ കമ്മിറ്റിയുടെ ഉദ്ദേശ ശുദ്ധിയിൽ എവർക്കും ഉള്ള ആശങ്ക വലുതാണ്. നാളിതുവരെ സുഗമമായ പ്രവർത്തനം കാഴ്ച വെച്ച യൂണിയൻ്റെ ഭരണം കൈക്കലാക്കാൻ വേണ്ടി ഉള്ള നീക്കം ആയി ഇതിനെ കണക്കിലാക്കുന്നു എന്ന് വിവിധ ശാഖപ്രതിനിധികൾ അറിയിച്ചു.
അധികാര മോഹികൾ ആയ ചിലരുടെ വ്യക്തി താൽപര്യത്തിന് വഴങ്ങി സലാലയിലെ ശ്രീനാരായണീയർ ആയ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്ന തരത്തിൽ ഉള്ള നടപടികൾ എടുത്ത ഈ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോടുള്ള വിയോജിപ്പ് അറിയിക്കുന്നതായി അത്രക്കുറിപ്പിൽ അറിയിച്ചു