ഒമാനിലെ മസ്‌കത്ത് ഇന്ത്യന്‍  എംബസിയില്‍ ആഗസ്ത് മാസത്തെ ഓപണ്‍ ഹൗസ് ആഗസ്ത് 11 വെള്ളിയാഴ്ച എംബസി ഹാളില്‍ നടക്കും.  രാവിലെ 10 ഉച്ചക്ക് 12 മണി വരെ വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ  ഒമാനിലെ ഇന്ത്യൻ അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പരാതികളും സഹായങ്ങള്‍ ആവശ്യമുള്ള  വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുന്‍കൂട്ടി അനുമതി നേടാതെയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാവുന്നതാണ്. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ ഓപ്പണ്‍ ഹൗസ് സമയത്ത് വിളിക്കാവുന്നതാണെന്നും ഇന്ത്യൻ എംബസ്സി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *