മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് മസ്കറ്റിൽ 250ലധികം പേരുടെ സമ്മതപത്രം കൈമാറി മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ അംഗങ്ങൾ.
ഇടവക സംഘടിപ്പിച്ച സസ്നേഹം-23 പരിപാടിയുടെ ഭാഗമായി കിഡ്നി ഫെഡറേഷൻ ചെയർമാനുമായ ഫാ. ഡേവിസ് ചിറമേൽ നയിച്ച അവയവദാന ബോധവത്ക്കരണ സെമിനാറിൽ പങ്കെടുത്തവരാണ് അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് സമ്മതപത്രം കൈമാറിയത്.
“സസ്നേഹം-23” മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്തു. മാനവരാശിയുടെ രക്ഷക്കായി സ്വജീവൻ നൽകിയ ക്രിസ്തുവിന്റെ മഹാത്യാഗത്തെ അനുസ്മരിക്കുന്ന ദിനങ്ങളിൽ മരണാനന്തരമെങ്കിലും മറ്റൊരാളുടേ ജീവൻ നിലനിർത്താൻ കഴിയുന്നത് ഏറ്റവും വലിയ പുണ്യമാണണെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് തിരുമേനി പറഞ്ഞു. ഒരേ സമയം ഇത്രയധികം ആളുകള്‍ അവയവദാന സന്നദ്ധത അറിയിക്കുന്നത് ആദ്യ അനുഭവമാണെന്നും ഇതു ചരിത്രത്തിന്റെ ഭാഗമാണെന്നും ഡേവിസ് ചിറമേല്‍ പറഞ്ഞു. എം.ജി. എം ഗ്രൂപ്പ് ചെയര്മാന് ഡോ. ഗീവര്‍ഗീസ് യോഹന്നാന് അഞ്ച് പേര്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയാ സഹായമായി 25 ലക്ഷം രൂപാ വാഗ്ദാനം ചെയ്തു . .
നേരത്തെ സന്നദ്ധത അറിയിച്ച കുടുംബങ്ങള്‍ക്ക് ഓര്‍ഗന്‍ ഡോണര്‍ ഫാമിലി സര്‍ട്ടിഫിക്കേറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഇന്‍ഡോ-റഷ്യന്‍ പുരസ്കാരം നേടിയ ഡോ. ഗീവര്‍ഗീസ് യോഹന്നാന്, നഴ്സ് ഒഫ് ദ് ഇയര്‍ പുരസ്കാരം നേടിയ സിനോബി ഉലഹന്നാന് എന്നിവരെ ആദരിച്ചു.