റമദാൻ മാസത്തിൽ റെസിഡൻഷ്യൽ വരിക്കാരുടെ ജല സേവനങ്ങൾ വിച്ഛേദിക്കരുതെന്ന് പുതിയ നയം പുറപ്പെടുവിച്ച് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി. വാരാന്ത്യങ്ങൾക്കും ഔദ്യോഗിക അവധികൾക്കും മുമ്പുള്ള അവസാന പ്രവൃത്തി ദിവസങ്ങളിലും വാട്ടർ കണക്ഷനുകൾ വിച്ഛേദിക്കരുതെന്നും വ്യവസ്ഥയുണ്ട്. വാട്ടർ കണക്ഷൻ വിച്ഛേദിക്കാൻ കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകിയിരിക്കണം.

ബില്ലുകൾ അടക്കാതിരിക്കുക, വൈകി ബിൽ അടക്കുക, കണക്ഷൻ അഭ്യർഥനയിൽ സൂചിപ്പിച്ചിട്ടുള്ളതല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ജലം ഉപയോഗിക്കുക, മറ്റ് വരിക്കാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വെള്ളം ദുരുപയോഗം ചെയ്യുക, അംഗീകൃത മാനദണഡങ്ങൾ പാലിക്കതെയുള്ള കണക്ഷനുകൾ എന്നിങ്ങനെയുള്ള അഞ്ച് സാഹചര്യങ്ങളിൽ ജലവിതരണം വിച്ഛേദിക്കാവുന്നതാണ്.കുടിശ്ശികയുടെ നാലിലൊന്നോ പകുതിയോ അടക്കുക, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ കുടിശ്ശികകൾ ഗഡുക്കളായി തീർക്കാൻ സമ്മതിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വീണ്ടും കണക്ഷൻ നൽകാം

പുതിയ തീരുമാനമനുസരിച്ച്, സ്‌മാർട്ട് മീറ്ററുകളുള്ള റസിഡൻഷ്യൽ വരിക്കാരുടെ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് മൂന്ന് മണിക്കൂറിനുള്ളിലും സ്മാർട്ട് മീറ്ററുകൾ ഇല്ലാത്ത വരിക്കാരുടേത് ആറ് മണിക്കൂറിനുള്ളിലും നടത്തണമെന്നും വ്യവസ്ഥയിൽ പറയുന്നു. മാർച്ച് 27 ന് പുറപ്പെടുവിച്ച തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അടുത്ത ദിവസം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ( അവലംബം മസ്കറ്റ് ഡെയിലി )


.

Leave a Reply

Your email address will not be published. Required fields are marked *