” കൈരളി മത്ര ” മത്ര സൂഖിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത് ആയിരത്തിലേറെ പേർ. മത്ര സൂഖിലെത്തിയ വിദേശ ടൂറിസ്റ്റുകളും ഇഫ്താർ സംഗമത്തിൽ പങ്കാളികളായതോടെ നോമ്പ് തുറക്ക് കാരക്കയെക്കാൾ മാധുര്യമേറി ….

അഞ്ച് മണിക്ക് തന്നെ തന്നെ നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ കൈരളി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു . അഞ്ചരയോട് കൂടി തെന്നെ സൂഖിനു ഉൾവശം നിറഞ്ഞു കവിഞ്ഞു .

ഈ സമയത്തു അവിടെ എത്തിയ സ്വദേശികളെയും , വിദേശ ടൂറിസ്റ്റുകളെയും സ്നേഹപൂർവ്വം ഇഫ്താർ സംഗമത്തിലേക്കു ക്ഷണിക്കുകയും അവർ സന്തോഷപൂർവം അതിൽ പങ്കാളികളാകുകയും ചെയ്തു .

നോമ്പിനെക്കുറിച്ചും, സൂഖിലെ ഇഫ്താറിന്റെ കുറിച്ചും സൂഖിലെ കച്ചവടക്കാർ ടൂറിസ്റ്റുകൾക്ക് വിശദീകരിച്ചു കൊടുത്തു . നോമ്പ് തുറക്കുന്ന സമയം ആയപ്പോഴേക്കും നോമ്പ് തുറക്കാൻ എത്തിയവരുടെ നിര കോർണിഷ് വരെയുള്ള റോഡിലേക്ക് നീണ്ടു ..

പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയിട്ടും ആർക്കും ഒന്നിനും ഒരു കുറവും വരുത്താതെ കൈരളി പ്രവർത്തകരും, മൂന്ന് വർഷത്തിന് ശേഷം എത്തിയ സമൂഹ നോമ്പ് തുറ അവിസ്മരണീയമാക്കി …

Leave a Reply

Your email address will not be published. Required fields are marked *