ഒമാനിലെ എല്ലാ പ്രവാസികളുടെയും കലാ -സാംസ്കാരിക സംഗമ വേദിയയായ ” ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ” ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എത്തുന്നു … ” ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന , നേരെത്തെ ” കേരളോത്സവം ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന “ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ” ഈ വരുന്ന മെയ് 5 ,6 തിയ്യതികളിൽ അൽ അമറാത് പാർക്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും , ഒമാനിൽ നിന്നുമുള്ള കലാ – സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളിലെ നിരവധി ആളുകൾ പങ്കെടുക്കും . ഇന്ത്യയുടെ വൈവിധ്യത്തെയും, കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾകൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്ക് ഒപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും അരങ്ങേറും .

പരിപാടിയുടെ നടത്തിപ്പിനായി വിൽസൺ ജോർജ് ചെയർമാനായി നാല്പതംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട് . ഇതോടനുബന്ധിച്ചു ഒമാനിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ” ഇന്ത്യൻ സയൻസ് ഫെസ്റ്റിവലും”നടക്കും . രണ്ടു ദിവസം നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും .

ഏകദേശം അൻപതിനായിരത്തിനും , അറുപത്തിനായിരത്തിനും ഇടയ്ക്കുള്ള ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത് . നേരെത്തെ ” കേരളോത്സവം ” എന്ന പേരിൽ അരങ്ങേറിയിരുന്ന പരിപാടിയിൽ നാട്ടിലെ ഉത്സവാന്തരീക്ഷത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത് . മേള കുലപതി പെരുവനം കുട്ടൻമാരാർ, ക്യാൻസർ രോഗവിദഗ്‌ദൻ ഡോക്ക്ടർ വി.പി. ഗംഗാധരൻ , ചലച്ചിത്ര സംവിധായകരായ രഞ്ജിത്ത്, കമൽ എന്നിവരൊക്കെ ആണ് മുൻ കാലങ്ങളിൽ മുഖ്യാതിഥികളായി എത്തിയിരുന്നത് .

കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ , വിൽസൺ ജോർജ് ,അഡ്വക്കേറ്റ് ഗിരീഷ്, കെ.ബാലകൃഷ്‌ണൻ , അംബുജാക്ഷൻ , കെ.വി.വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *