ഒഐസിസി ഒമാൻ ദേശീയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് 138–ാം ജന്മദിനം ആഘോഷിച്ചു. കോൺഗ്രസിന്റെ പ്രാധാന്യം രാജ്യം മനസിലാക്കിയ വർത്തമാന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും എല്ലാ കോൺഗ്രസ് അനുഭാവികളും ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണിതെന്നും ഉദ്ഘാടനം ചെയ്ത ഒഐസിസി ദേശീയ പ്രസിഡന്റ് സജി ഔസപ്പ് അഭിപ്രായപ്പെട്ടു.
പ്രവർത്തകർ കേക്ക് മുറിച്ചു ജന്മദിനം ആഘോഷിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലയ്ക്കൽ, സലിം മുത്തുവമ്മേൽ, മാത്യു മെഴുവേലി, റെജി പുനലൂർ, മമ്മുട്ടി ഇടക്കുന്നം, മറിയാമ്മ തോമസ്, ബീനാ രാധാകൃഷ്ണൻ, മുംതാസ് ഇബ്രാഹിം, ഫാത്തിമ മൊയ്തു, എന്നിവർ സംസാരിച്ചു. തോമസ് മാത്യു, കിഫിൽ, റിലിൻ മാത്യു, സിറാജ്, ഗോപി, രാജീവ്, മനോജ് മാത്യു, വിമൽ കുമാർ എന്നിവർ നേതൃത്വം നൽകി.
പ്രവർത്തകർ പ്രതിജ്ഞയും എടുത്തു. ബിനിഷ് മുരളി സ്വാഗതവും റിസ്‌വിൻ ഹനിഫ നന്ദിയും പറഞ്ഞു. ഒഐസിസി ദേശീയ കമ്മിറ്റിയുടെ കിഴിലുള്ള എല്ലാ റീജിണൽ കമ്മിറ്റിയിലും ഏരിയ, യൂണിറ്റ് കമ്മിറ്റിയിലും ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജന്മദിന ആഘോഷം നടത്തിയെന്നു ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലയ്ക്കൽ അറിയിച്ചു.

