രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഹോക്കി ടൂർണമെന്റായ സുൽത്താൻ കപ്പ് ഹോക്കി ടൂർണമെന്റിൽ അൽ നസർ ക്ലബ് ജേതാക്കളായി . ഇന്ന് നടന്ന ഫൈനലിൽ പന്ത്രണ്ട് വട്ടം ജേതാക്കളായ അഹ്ലി സിദാബിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെടുത്തിയത് ഒൻപതാം തവണയാണ് അൽ നസർ സുൽത്താൻ കപ്പിൽ ജേതാക്കളാകുന്നത് .
വൈകുന്നേരം ഏഴുമണിക്ക് സുൽത്താൻ . ജേതാക്കൾക്ക് നാല്പതിനായിരം റിയാലും, റണ്ണേഴ്‌സ് അപ്പിന് ഇരുപത്തിയയ്യായിരം റിയാലും സമ്മാനമായി ലഭിക്കും. കളിയുടെ ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോളിന്റെ ലീഡ് നേടിയ അഹ്ലി സിദാബ് പിന്നീട് അവിശ്വസനീയമായി തകരുകയായിരുന്നു .
അൽ നസറിനായി അബ്ദുൽ ഹനാൻ രണ്ട് ഗോളും,ഒസാമ ഖമീസ്,ബാസിം റജബ് ,അൽ ഖാദർ അൽ നൗഫലി ഓരോ ഗോളും നേടി അഹ്ലി സിദാബിനായി അമർ അൽ ഷഹീബി,റുബീന്ദർ പാൽ സിംഗ് എന്നിവരും ഗോൾ നേടി