ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 2022-2026 കാലയളവിലേക്കുള്ള ഡയറക്ടർ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ചേംബറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാണ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് . പബ്ലിക് ഷെയർ ഹോൾഡിങ് കമ്പനികളുടെ പ്രതിനിധി ആയാണ് ഇദ്ദേഹം ഇത്തവണ ബോർഡിലേക്ക് തിരഞ്ഞെടുക്കപെട്ടത്‌ . ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തിയ്യതി നടന്ന തിരഞ്ഞെടുപ്പിൽ ബോർഡിലേക്കു വിദേശ പ്രതിനിധി ഉൾപ്പടെ 21 പേർ വിജയിച്ചിരുന്നു . മലയാളിയായ അബ്ദുൽ ലത്തീഫ് ഉപ്പളയാണ് വിദേശ പ്രതിനിധിയായി തിരഞ്ഞെടുക്കപെട്ടത്‌ .

Leave a Reply

Your email address will not be published. Required fields are marked *