"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കത് കെഎംസിസി തര്‍മത് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ദില്ഹേതര്മത് 2022’ എന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ മുലദ്ദ ഇന്ത്യന്‍ സ്കൂളിന് സമീപം അല്‍ മാലിഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
മുസ്ലിം യൂത്ത്ലീഗ് നാഷനല്‍ കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, എം.എസ്.എഫ് നാഷനല്‍ കമ്മിറ്റി മുന്‍ വൈ. പ്രസിഡന്റ് അഡ്വ. ഫാതിമ തഹ്ലിയ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ ഒമാനിലെ മസ്കത്ത്, ബാതിന തുടങ്ങിവിവിധ ഏരിയകളില്‍നിന്നും നിരവധി പ്രവര്‍ത്തകരും, കുടുംബങ്ങളും പങ്കെടുക്കും.
ദിൽഹേ തർമത് 2022 പരിപാടിയിൽ പങ്കെടുക്കാൻ മസ്കറ്റ് അന്ദാരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അഡ്വ :ഫൈസൽ ബാബു, അഡ്വ : ഫാത്തിമ തഹലിയ തുടങ്ങിയ നേതാക്കളെ തർമത് ഏരിയ കമ്മിറ്റി നേതാക്കൾ മസ്കറ്റ് എയർപോർട്ടിൽ സ്വീകരിച്ചു
ഗായകരായ ആബിദ് കണ്ണൂര്‍, ഫാസിലാ ബാനു, അസ്മ കൂട്ടായി, ആയിഷ ബതൂല്എന്നിവര് നയിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും. തര്മത്ത്മേഖലയില് ഏറെ കാലം സാമൂഹിക സാംസ്കാരിക മേഖലകളില്അടയാളപ്പെടുത്തലുകള് നടത്തിയ പ്രമുഖ വ്യക്തിത്വങ്ങളെയും 25 വര്‍ഷത്തോളമായി മുലദ്ദ ഇന്ത്യന്‍സ്കൂളില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെയും വേദിയില്‍ ആദരിക്കുന്നതായിരിക്കുമെന്ന് പ്രോഗ്രം കോഡിനേറ്റർ നിസാം അണിയാരം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രോഗ്രാംകമ്മിറ്റിചെയര്മാന്ലുഖ്മാന്കതിരൂര്, കണ്വീനര്നുഹ്മാന് പുളിങ്ങാഞ്ചേരി, ട്രഷറര്അജിനാസ് അബ്ദുല്ല, ജോ. കണ്‍വീനര്‍ പി.ആര്. ലത്തീഫ്, റാഷിദ് സെഡ്വിന്‍ എന്നിവര്‍ സംബന്ധിച്ചു.