"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന കെഎം ഷാജി സാഹിബിന്റെ പ്രഭാഷണം വിജയിപ്പിക്കാൻ അൽഖൂദിൽ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നതായി സംഘാടകർ അറിയിച്ചു..
സെപ്റ്റംബർ 15 വ്യാഴാഴ്ച രാത്രി 9 മണിക്ക് അൽഖൂദ് ബദർ അൽസമ ഹോസ്പിറ്റലിന് പുറകിലുള്ള അൽഅസാല ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രൗഢോജ്വല വാഗ്മിയുമായ കെഎം ഷാജി സാഹിബിന്റെ പ്രസംഗം കേൾക്കാൻ മസ്കറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നത് കൊണ്ട് തന്നെ വിപുലമായ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽഖൂദ്, സീബ്, റുസൈൽ, മൊബേല ഭാരവാഹികളുടെ സംയുക്ത യോഗം അൽഖൂദ് സൂഖിലെ സീഷെൽ റസ്റ്റോറന്റിൽ വച്ച് ചേർന്നു.. യോഗം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് എ കെ കെ തങ്ങൾ ഉദ്ഘാടനം ചെയ്തു .. സെൻട്രൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു സകരിയ തളിപ്പറമ്പും സീബ് ഏരിയയെ പ്രതിനിധീകരിച്ച് MT അബൂബക്കർ, ഗഫൂർ കുടുക്കിൽ, ഇബ്രാഹിം തിരൂർ എന്നിവരും റുസൈൽ ഏരിയയെ പ്രതിനിധീകരിച്ച് സെയ്ത് ശിവപുരം, സമീർ ശിവപുരം, ഇസ്ഹാഖ് എന്നിവരും മൊബേല ഏരിയയെ പ്രതിനിധീകരിച്ച് അഫ്സൽ, മുഹമ്മദ് ഷാ എന്നിവരും അൽഖൂദ് ഏരിയയെ പ്രതിനിധീകരിച്ച് ഫൈസൽ മുണ്ടൂർ, CVM ബാവ വേങ്ങര, MK ഹമീദ്, ജാബിർ മെയ്യിൽ, അബ്ദുൽ ഹക്കീം പാവറട്ടി, സുഹൈർ കായക്കൂൽ, അബ്ദുൾ സമദ് VM, ഷഹദാബ് തളിപ്പറമ്പ്, അബ്ദുൽ ഗഫൂർ, ഫൈസൽ ആലുവ, അബുബക്കർ എടപ്പാൾ എന്നിവരും പങ്കെടുത്തു .
അബ്ദുൾ ഹമീദ് പേരാമ്പ്ര അധ്യക്ഷനായിരുന്ന യോഗത്തിൽ TP മുനീർ സ്വാഗതം പറയുകയും ഷാജഹാൻ തയാട്ട് നന്ദി പറയുകയും ചെയ്തു..