•നെറ്റ്‌വര്‍ക്ക് ട്രാന്‍സ്മിഷന്‍ ലൈനിലുണ്ടായ സാങ്കേതിക പ്രശ്നമാണ് വൈദ്യുതി മുടങ്ങാന്‍ കാരണം
•മസ്കത്ത്എയർപോർട്ടിന്‍റെ പ്രവർത്തനങ്ങൾക്ക്തടസ്സങ്ങൾ നേരിട്ടു, വിമാന സർവിസുകളെ ബാധിച്ചില്ല
രാജ്യത്തെ ദോഫാർ ഒഴികെയുള്ള ഒട്ടുമിക്ക ഗവർണറേറ്റുകളിലും വൈദ്യുതി മുടങ്ങിയത് ജനജീവിതം ദുസ്സഹമാക്കി. ട്രാഫിക് ലൈറ്റ്കൾ പ്രവർത്തിക്കത്തിരുന്നത് പലയിടത്തും ട്രാഫിക് തടസ്സം സൃഷ്ടിച്ചു. റോയൽ ഒമാൻ പോലീസ് സ്ഥലത്ത് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഒടെയാണ് വൈദ്യുത ബന്ധം നിലച്ചത്. ഒമാനിലെ മസ്‌കറ്റ് ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും നടക്കുന്നതായി പബ്ലിക് സർവീസസ് റെഗുലേറ്ററി അതോറിറ്റി സ്ഥിരീകരിച്ചു.
ഒട്ടുമിക്ക മേഖലകളിലും വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചു കഴിഞ്ഞു.
നിലവിൽ ക്രമേണ വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ടെന്ന് എപിഎസ്ആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വൈദ്യുതി മുടങ്ങിയതോടെ റോഡിൽ സിഗ്നലുകൾ പ്രവർത്തിക്കാതെ ഗതാഗതം ഉൾപ്പെടെ ജനജീവിതം സ്തംഭിച്ചു. ഗതാഗതം നിയന്ത്രിക്കാൻ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.