ഇസ്‌ലാമിന്റേത് സഹിഷ്ണുതയുടെ ലോകോത്തര മാതൃക: കാന്തപുരം

ഒമാനിന്റെ വർത്തമാനം വിസ്മയാവഹമായ മുന്നേറ്റങ്ങളുടേത്: ഡോ. പി മുഹമ്മദലി

ചരിത്രവും പൈതൃകവുമുറങ്ങുന്ന ഒമാനിന്റെ വർത്തമാനം വിസ്മയാവഹമായ മുന്നേറ്റങ്ങളുടേതാണെന്ന് ഡോ. പി മുഹമ്മദലി പറഞ്ഞു. ഐ സി എഫ് ഒമാൻ “സ്‌പെക്ട്ര 22′ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യത്തിന്റെയും ഭാവനാസമ്പന്നമായ ആശയാവിഷ്‌ക്കാരത്തിന്റെയും പ്രതിഫലനങ്ങളാണ് ഒമാനിൽ ഇന്നു കാണുന്ന വിസ്മയമുന്നേറ്റങ്ങൾ. അവികസിതമായ ഒരു രാജ്യം ചെറിയ കാലയളവുകൊണ്ട് വലിയ വികസന സ്വപ്‌നങ്ങളാണ് യാഥാർത്ഥ്യമാക്കിയത്. വികസന മുന്നേറ്റത്തോടൊപ്പം ലക്ഷക്കണക്കിന് പ്രവാസികൾക്ക് സംതൃപ്തമായ ഉപജീവന മാർഗങ്ങളുമൊരുക്കിയ ഈ രാജ്യത്തിന്റെ ഭരണാധികാരികളെ അനേകം മനസുകൾ പ്രാർത്ഥനയോടെ ഓർത്തു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ, സാംസ്‌കാരിക പ്രവർത്തനങ്ങൾ സമൂഹത്തിന് വലയി പ്രതീക്ഷ നൽകുന്നതാണെന്നും ഡോ. പി മുഹമ്മദലി കൂട്ടിച്ചേർത്തു.

സഹിഷ്ണുതയുടെ ലോകോത്തര മാതൃകയാണ് ഇസ്‌ലാമിന്റേതെന്ന്  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പരസ്പര സ്‌നേഹ ബഹുമാനങ്ങളിലധിഷ്ഠിതമായ സാമൂഹിക സംവിധാനമാണ് ഇസ്‌ലാം രൂപപ്പെടുത്തിയിട്ടുള്ളത്. ഹിംസയും നശീകരണവും അതിശക്തമായി വിരോധിച്ചിരിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു. ഐ സി എഫ് ഒമാൻ ‘സ്‌പെക്ട്ര 22’ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള നിർമ്മിതിയിൽ പ്രവാസത്തിന്റെ ത്യാഗോജ്വല സംഭാവനകൾ പ്രശംസനീയമാണ്. വികസിത ലോകത്തിന്റെ വിപ്ലവകരമായ സാമൂഹിക സാഹചര്യത്തിലേക്ക് അതിവേഗം വളരുന്ന കേരളത്തിന് സർഗാത്മകമായ പ്രചോദനമാണ് ആവശ്യം. സമ്പത്തും ധിഷണയും ഇഛാശക്തിയുള്ള നേതൃത്വവുമുണ്ടെങ്കിൽ വിസ്മയ വിപ്ലവങ്ങൾ സ്വന്തമാക്കാൻ അതീവ സാഹസം ആവശ്യമില്ല. കേരളീയ നവോത്ഥാനത്തിന്റെ പുതിയ കാല അനുഭവങ്ങൾ ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ ഐ സി എഫ് ഒമാൻ നാഷനൽ പ്രസിഡന്റ് ശഫീഖ് ബുഖാരി അധ്യക്ഷത വഹിച്ചു. . കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ്, ലുലു റീജിയനൽ ഡയറക്ടർ ശബീർ കെ എ, ആർ എസ് അബ്ദുൽ ഹമീദ്, അബ്ദുൽ നാസർ കറാമ, അബ്ദുൽ നാസർ, ഹമീദ് ഹാജി ഫാതിമ, നൗഷാദ് കാക്കേരി, നഹാസ് എ എലൈറ്റ് ജ്വല്ലറി ലതീഫ് സൂഹുൽ ഫൈഹ, പി വി എ ഹമീദ് ചാവക്കാട് എന്നിവർ സംസാരിച്ചു. മുഹമ്മദ് റാസിഖ് ഹാജി സ്വാഗതവും ജാഫർ ഓടത്തോട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *