"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കത്ത് ഇന്ത്യൻ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി മോഡേൺ എക്സ്ചേഞ്ചുമായി സഹകരിച്ച് സംഘടിപ്പിച്ച പൂക്കള മത്സരം പുരോഗമിക്കുന്നു.ഇന്ന് രാവിലെ എട്ട്മണി മുതൽ ഉച്ചക്ക്12.00 മണി വരെ വാദി കബീർ ഗോൾഡൻഒയാസിസ് ഹാളിൽ ആണ് മത്സരം നടക്കുന്നത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. ഇരുപതോളം ടീമുകൾ പൂക്കള മത്സരത്തിൽ പങ്കെടുത്തു. മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
രാവിലെ 8.30 മുതൽ റിപ്പോർട്ടിംഗ് ആരംഭിച്ചു. 11 മണിയോടെവിധി നിർണയം നടക്കും. ഇതിന് ശേഷം പൊതുജനങ്ങൾക്കുംപൂക്കളങ്ങൾ വീക്ഷിക്കുന്നതിന് സൗകര്യമൊരുക്കും. പ്രമുഖ വിധികർത്താക്കൾ വിധി നിർണയിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക്ക്യാഷ് പ്രൈസും തുടർന്നുള്ള മൂന്ന് ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. 1 1 . 3 0 ന് ന ട ക്കുന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങൾ, മോഡേൺ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർനേതൃത്വം നൽകും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. ഒമാനിലെ മുതിർന്ന മാധ്യമ പ്രവർത്തക ലക്ഷ്മി കൊത്താനത് അവതാരകയായിരുന്നു.