അൽ ഖുവൈർ മബേല കെഎംസിസി പ്രവർത്തകരും ഇബ്രാഹീം ഒറ്റപ്പാലവും നടപടി ക്രമങ്ങൾക്ക്‌ നേതൃത്വം നൽകി

ശനിയാഴ്ച ഒമാനിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചു മരണപ്പെട്ട കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫക്രുദീൻ(51) ന്റെ മയ്യിത്ത് .തിങ്കളാഴ്ച രാവിലെ മസ്കറ്റിൽ നിന്നും നാട്ടിൽ എത്തിക്കുമെന്ന് .നടപടി ക്രമങ്ങൾക് നേത്രത്വം നൽകിയ അൽക്വയർ ,മബേല കെഎംസിസി പ്രവർത്തകരും,
മസ്കറ്റ് കെഎംസിസി നേതാവ്. ഇബ്രാഹിം ഒറ്റപ്പാലവും അറിയിച്ചു.

30 വര്ഷത്തോളമായി ഒമാനില് പ്രവാസിയായിരുന്ന ഫഖ്‌റുദ്ദീന് മബേലയില് ഹൈപ്പര് മാര്ക്കറ്റ് നടത്തി വരികയായിരുന്നു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് വെള്ളിയാഴ്ചയാണ്​ മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്​. ഇവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയില് എത്തിച്ചെങ്കിലും ശനിയാഴ്ച മരണപെട്ടു.
ഭാര്യ: സാജിദ.
മക്കള്: ഫൈസല്, മഹ്മൂദ് സാജിദ്, സഫ.

Leave a Reply

Your email address will not be published. Required fields are marked *