സയൻസ്​ ടെക്​നോളജി ആൻഡ്​ ഇന്നവേഷൻ (സ്​റ്റൈ) മെഗാ ഇവന്‍റ്​ 27 മുതൽ

 ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ ശാസ്ത്ര-സാ​ങ്കേതിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദി സയൻസ്​ ടെക്​നോളജി ആൻഡ്​ ഇന്നവേഷൻ (സ്​റ്റൈ) മെഗാ ഇവന്റ്​ ഈമാസം 27 മുതൽ ദാർസൈത്​ ഇന്ത്യൻ സ്കൂളിൽ നടക്കും. കണക്ക്​, ശാസ്​ത്രം, വിവര സാ​​ങ്കേതികത എന്നീ മേഖലകളിൽ വിദ്യാർഥികളുടെ നൂതന ആശയങ്ങൾ പങ്കുവെക്കാനും പ്രദർശിപ്പിക്കാനുമുള്ള വേദിയാണ്​ ‘സ്​റ്റൈ’. ഇതുവരെ 18 സ്കൂളുകളിലെ 400 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്​. മൊബൈൽ ആപ്പ്​ ഡവലപ്​മെന്റ്​, ഡിജിറ്റൽ സിമ്പോസിയം, ഗണിത-ശാസ്​ത്ര പ്രദർശനം, സയൻസ്​ സ്കിറ്റ്​, ഇ-മാഗസിൻ തുടങ്ങിയ വിഭാഗങ്ങളിൽ ഇവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും. 

ജൂനിയർ വിഭാഗത്തിൽ അഞ്ച്​ മുതൽ എട്ട്​ വരെ ക്ലാസുകളിലെ വിദ്യാർഥികളും സീനിയർ വിഭാഗത്തിൽ ഒമ്പത്​ മുതൽ 12ാം ക്ലാസ്​ വരെയുള്ളവരുമാണ്​ പ​ങ്കെടുക്കുക. 27ന്​ നാഷണൽ യൂനിവേഴ്​സിറ്റി ഓഫ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി വൈസ്​ ​ചാൻസലർ ഡോ. അലി സഊദ്​ അൽ ബിമാനി ഉദ്​ഘാടനം ചെയ്യും. സെപ്​റ്റംബർ മൂന്നിനാണ്​ സമാപനം. അന്ന്​ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സന്ദർശിക്കാമെന്ന്​ പരിപാടികൾ വിശദീകരിച്ച്​ നടത്തിയ വാർത്താസമ്മേളനത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂൾസ്​ ഡയറക്ടർ ബോർഡ്​ ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു.

വൈസ്​ ചെയർമാൻ സെയ്​ദ്​ സൽമാൻ, ഫിനാൻസ്​ ഡയറക്ടർ അശ്വിനി സവ്​രിക്കർ, അക്കാദമിക്​ ചെയർ സിറാജീദ്ദീൻ നെലാട്ട്​, സീനിയർ ​പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ വിനോബ എം.പി, ദാർസൈത്​ ഇന്ത്യൻ സ്കൂൾ മാനേജ്​മെന്റ്​ കമ്മിറ്റി കൺവീനർ അജിത്​ വാസുദേവൻ, പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ എന്നിവരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *