"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാൻ താനൂർ മണ്ഡലം കെ എം സി സി കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി. ഭീമമായ ചികിത്സാ ചിലവ് കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന നിരാലംബരായ രോഗികളെ സഹായിക്കുന്നതിനു വേണ്ടി തനാളൂർ പഞ്ചായത്തിലെ മീനടത്തൂർ പ്രദേശത്തു ആരംഭിക്കുന്ന സി എച്ച് ഡയാലിസിസ് സെന്ററിന് വേണ്ടി സ്വരൂപ്പിച്ച ഫണ്ട് സി എച്ച് ഡയാലിസിസ് സെന്റർ മുഖ്യ കാര്യദർശിയും മണ്ഡലം മുസ്ലിം ലീഗ് ആദ്യക്ഷൻ കൂടിയായ കെ. എൻ മുതുക്കോയ തങ്ങൾക്ക് ഒമാൻ താനൂർ മണ്ഡലം കെ എം സി സി അദ്യക്ഷൻ എം ടി അബ്ദുറഹ്മാൻ സാഹിബ് ഫണ്ട് കൈമാറി
പ്രസ്തുത പരിപാടിയിൽ ഒമാൻ താനൂർ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഷെരീഫ് ചെറിയമുണ്ടം,സീനിയർ വൈസ് പ്രസിഡന്റ് ഇബ്രാഹിം സാഹിബ്,ഫാറൂഖ് സാഹിബ് താനൂർ,ഷെരീഫ് താനാളൂർ,സലാം പി സി,മറ്റു യൂത്ത് ലീഗ് ഭാരവാഹി സൽമാൻ പറപ്പൂത്തടം ,സി എച്ച് ഡയാലിസിസ് സെന്റർ ഭാരവാഹികളും പങ്കെടുത്തു.