കെ എം സി സിസലാല കൗൺസി ൽ മീറ്റ് അലങ്കോലമാക്കാൻ
നേതൃത്വം നൽകിയ കൗൺസിൽ അംഗം ഹുസൈൻ കാച്ചിലോടിയെ കെ എം സി സിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തു.

കൗൺസിൽ യോഗം സമാധാനപരമായി നടന്നുകൊണ്ടിരിക്കെ മുൻകൂട്ടി ആസൂത്രണം ചെയ്‌തെത്തിയ ഇദ്ദേഹം പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. മുൻ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഇദ്ദേഹം പലതവണയായി നടത്തുന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കാൻ പറ്റുന്നതല്ലെന്നുംനിരന്തരമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടനയുടെ അന്തസിനു യോജിച്ചതല്ലെന്നും അച്ചടക്ക നടപടി പ്രഖ്യാപിച്ചു കൊണ്ട് സലാല കെ എം സിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ ട്രഷറർ സലാം ഹാജി വി പി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *