ഈ വർഷത്തെ മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു.

ഖരീഫിനോടനുബനധിച്ച്​ അറബ്​ ടൂറിസം മീഡിയ സെന്റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാ​മത് അറ​ബ് ടൂറിസം ആൻഡ് ഹെ​റിറ്റേ​ജ് ഫോറമാണ്​ പ്രഖ്യാപനം നടത്തിയത്​.
ഫോറത്തിൽ പങ്കെടുക്കുന്ന ടൂറിസം മേഖലയിലെ വിദഗ്ധരും മറ്റുമാണ്​ 2022ലെ അറബ് ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി സലാലയെ തെരരഞ്ഞെടുത്തതെന്ന് അറബ് സെന്റർ ഫോർ ടൂറിസം മീഡിയ മേധാവിയും ഫോറം മേധാവിയുമായ ഡോ. സുൽത്താൻ അൽ യഹ്യായ് പറഞ്ഞു.
ഖരീഫിന്റെ തുടർച്ചയായി നടക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ ഗവർണറേറ്റി​ലേക്ക്​ എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്​. ഈ വർഷം മുഴുവനും ടൂറിസമായി നിലനിർത്തി കൊണ്ടുപോകാനാണ്​​ ഉദ്ദേശമെന്ന്​ അൽ യഹ്യായ് പറഞ്ഞു.
അതേസമയം, ഖരീഫ്​ സീസൺ തുടങ്ങിയതോടെ ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം നിരവധി സഞ്ചാരികളാണ്​ ദോഫാറിലേക്ക്​ എത്തികൊണ്ടിരിക്കുന്നത്​.വിവിധ ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ പ്രത്യേക വിമാന സർവിസും നടത്തുന്നുണ്ട്​. പെരുന്നാൾ അവധി ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ്​ സലാലയിലും മറ്റും എത്തിയത്​. ദോഫാറിലെ വിവിധ ​പ്രദേശങ്ങളിൽ ദിവസങ്ങൾക്ക്​ മുമ്പുതന്നെ മഴ ലഭിച്ചതോടെ അരുവികൾ രൂപപ്പെടുകയും പ്രകൃതി പച്ചപ്പണിയുകയും ചെയ്​തിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *